വ്യാജ ലേബര്‍ കാര്‍ഡ്‌ വിറ്റ ഇന്ത്യക്കാരന്‍ അകത്ത്‌

Posted by:
Published: Saturday, June 23, 2012, 16:50 [IST]

Labour Card
ഷാര്‍ജ: ലേബര്‍ കാര്‍ഡുകള്‍ അനധികൃതമായി വിതരണം ചെയ്‌തതിന്‌ ഒരു ഇന്ത്യക്കാരനെ ഷാര്‍ജ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഒരാള്‍ 50 ദിര്‍ഹം ചാര്‍ജ്‌ ചെയ്‌ത്‌ ലേബര്‍ കാര്‍ഡുള്‍ വിതരണം ചെയ്യുന്നുണ്ട്‌ എന്ന്‌ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ പൊലീസ്‌ എത്തി ഇയാളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

പ്രിന്റര്‍, കോപ്പി മെഷീന്‍ തുടങ്ങി യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച്‌ ആളുകളുടെ ഫോട്ടോയും പോരും മാറ്റും മാറ്റിയാണ്‌ ഇയാള്‍ കള്ള ലേബര്‍ കാര്‍ഡുകള്‍ ഉണ്ടാക്കുന്നത്‌.

ഇയാളുടെ സ്ഥലം റെയ്‌ഡ്‌ ചെയ്‌തപ്പോള്‍ പ്രിന്റുകളും നിരവധി കള്ള ലേബര്‍ കാര്‍ഡുകളും ആണ്‌ പൊലീസിന്‌ ലഭിച്ചത്‌. ഇവയെല്ലാം തൊണ്ടി മുതലായി പൊലീസ്‌ പിടിച്ചെടുത്തിരിക്കുകയാണ്‌.

ചോദ്യം ചെയ്യലിനിടെ ഇയാള്‍ കുറ്റങ്ങളെല്ലാം സമ്മതിക്കുകയും ദിവസേന അഞ്ചു മുതല്‍ പത്തു വരെ വ്യാജ ലേബര്‍ കാര്‍ഡുകള്‍ താന്‍ ഉണ്ടാക്കാറുണ്ടായിരുന്നു എന്നും ഒരു കാര്‍ഡിന്‌ 50 ദിര്‍ഹം വീതം വാങ്ങുകയും ചെയ്‌തിരുന്നു എന്നും പറഞ്ഞു.

ഈ കേസ്‌ ഇപ്പോള്‍ പബ്ലിക്‌ പ്രോസിക്യൂഷന്‌ റഫര്‍ ചെയ്‌തിരിക്കുകയാണ്‌. ഇത്തരത്തില്‍ വ്യാജ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെ കുറിച്ച്‌ ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍ ഉടനെ അത്‌ പൊലീസില്‍ വിവരം അറിയിക്കണം എന്നും അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

Story first published: Saturday, June 23, 2012, 16:50 [IST]
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS