ചാനല്‍ക്യാമറകള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ വിലക്ക്

Posted by:
Published: Monday, August 20, 2012, 15:34 [IST]

Oommen Chandy
തിരുവനന്തപുരം: പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആരും ചോദ്യങ്ങളുമായി വളയരുതെന്ന് മുഖ്യമന്ത്രി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി താന്‍ വാര്‍ത്താസമ്മേളനം നടത്തും. അല്ലാത്തപക്ഷം തന്റെ പ്രസ് സെക്രട്ടറിയെ വിളിച്ച് സമയം ക്രമീകരിച്ച ശേഷമേ കാണാവൂ. ചാനലുകളോട് എപ്പോഴും പ്രതികരിക്കുന്നതില്‍ അച്ചടിമാധ്യമങ്ങള്‍ക്ക് പരാതിയുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് അവര്‍ പറയാറുള്ളത്. ഇനി മുതല്‍ ബ്ലോക്ക് ചെയ്തുകൊണ്ടുള്ള ചോദ്യങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോതമംഗലതെ നഴ്‌സുമാരുടെ സമരത്തെ കുറിച്ച് ചാനലുകള്‍ മുഖ്യമന്ത്രിയോട് പലതവണ പ്രതികരണമാരാഞ്ഞെങ്കിലും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിയുടെ മൗനം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതുമൂലമാണ് ചാനല്‍ക്യാമറകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് സൂചന.

Story first published: Monday, August 20, 2012, 15:34 [IST]
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS