മണി ഉടന്‍ അറസ്റ്റിലായേക്കും

Posted by:
Published: Wednesday, August 15, 2012, 9:14 [IST]

MM Mani,
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ബേബി അഞ്ചേരിയെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയോട് നാലു ദിവസത്തിനകം കീഴടങ്ങണമെന്ന് നിര്‍ദേശം. നാലു ദിവസത്തിനകം കീഴടങ്ങിയില്ലെങ്കില്‍ മണി ഉള്‍പ്പെടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാനാണ് നീക്കം.

കേസിലെ ഒന്നാം പ്രതി ഉടുമ്പന്‍ചോല പനക്കുളം കൈനകരിയില്‍ കുട്ടപ്പന്‍(50) ഒളിവിലാണ്. ബേബി അഞ്ചേരി കൊല്ലപ്പെടുന്ന സമയത്തു സിപിഎം പാമ്പുപാറ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു കുട്ടന്‍. തോട്ടം മേഖലയിലെ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

കേസിലെ രണ്ടും മൂന്നും പ്രതികളായ മണി, ഒജി മദനന്‍ എന്നിവരുടെ നീക്കം നിരീക്ഷിക്കാന്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഒജി മദനനുമായി അടുപ്പം പുലര്‍ത്തിയിരുന്ന കുട്ടപ്പന്‍ പിന്നീട് പൂപ്പാറയിലേക്കും പെരിമാംകുളത്തേക്കും താമസം മാറ്റി. ഒടുവിലാണ് പനക്കുളത്തു എത്തിയത്.
ചൊവ്വാഴ്ച പാര്‍ട്ടി പ്രചാരണ ജാഥയുടെ തിരക്കിലായിരുന്നു എംഎം മണി. മണക്കാട്ടെ പ്രസംഗത്തിനു പിന്നാലെ അടിമാലി പത്താംമൈലിലെ മണിയുടെ പ്രസംഗവും വിവാദമായത് പാര്‍ട്ടി നേതൃത്വത്തെ കുഴക്കിയിട്ടുണ്ട്.

Story first published: Wednesday, August 15, 2012, 09:14 [IST]
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS