സത്‌നാം സിങ്ങിന്റെ മരണം കൊലപാതകം

Posted by:
Updated: Saturday, August 11, 2012, 9:22 [IST]

Sathnam Singh
തിരുവനന്തപുരം: ബീഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ മരണം കൊലപാതകമെന്ന്‌ ക്രൈം ബ്രാഞ്ച്‌. സംഭവത്തില്‍ രണ്ട്‌ പേരെ ക്രൈം ബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ്‌ കേസെടുത്തിരിക്കുന്നത്‌.

ജയില്‍ വാര്‍ഡന്‍ വിവേകാനന്ദന്‍, സത്‌നാം സിങ്ങി പ്രവേശിപ്പിച്ചിരുന്ന മനസികാരോഗ്യ കേന്ദ്രത്തിലെ അറ്റന്റര്‍ എസ്‌ അനില്‍കുമാര്‍ എന്നിവരെയാണ്‌ ക്രൈ ബ്രാഞ്ച്‌ കസ്റ്റഡിയിലെടുത്തിരിക്കുന്നത്‌.

നേരത്തെ അസ്വാഭാവിക മരണം എന്ന വകുപ്പിലാണ്‌ പേരൂര്‍ക്കട പൊലിസ്‌ സ്റ്റേഷന്‍ കേസ്‌ എടുത്തിരുന്നത്‌. ഇപ്പോഴത്‌ അസ്വാഭാവിക മരണം എന്നത്‌ ഒഴിവാക്കി ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി തിരുവനന്തപുരം ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

Story first published: Saturday, August 11, 2012, 09:19 [IST]
Topics: murder youth bihar police matha amruthanandamayi court crime branch കൊലപാതകം യുവാവ്‌ ബീഹാര്‍ പൊലീസ്‌ കോടതി മാതാ അമൃതാനന്ദമയി
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS