ലാലിനേയും മമ്മൂട്ടിയേയും കുറ്റപ്പെടുത്താനാകില്ല

Posted by:
Updated: Thursday, August 2, 2012, 17:27 [IST]

സൂപ്പര്‍താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി മലയാള സിനിമാരംഗത്ത് പല തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു. സൂപ്പറുകള്‍ക്ക് പ്രതിഫലം നല്‍കിയ ശേഷം ബാക്കി വരുന്ന തുകയ്ക്ക് സിനിമ പൂര്‍ത്തിയാക്കുകയെന്നതാണ് നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഒരു പ്രമുഖ സംവിധായകന്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

സിനിമാ നിര്‍മ്മാണത്തിനായി വകയിരുത്തിയ തുകയുടെ നല്ലൊരു പങ്കും സൂപ്പറുകളുടെ പോക്കറ്റിലേയ്ക്ക് ഒഴുകുമ്പോള്‍ ചിത്രത്തിന്റെ വിഷ്വലുകളുടെ കാര്യത്തിലും മറ്റും സംവിധായകന്‍ കോംപ്രമൈസിന് തയ്യാറാവേണ്ടി വരുന്നു. ഇത് ചിത്രത്തിന്റെ നിലവാരം കുറയ്ക്കാന്‍ കാരണമാവുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കുറ്റപ്പെടുത്താനാകില്ലെന്ന അഭിപ്രായക്കാരിയാണ് നടി ഭാവന. ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളാണ് അവര്‍. അര്‍ഹമായതിലും കുറച്ച് പ്രതിഫലമേ അവര്‍ വാങ്ങുന്നുള്ളൂ. ഹിന്ദിയിലും മറ്റും ഒരു സിനിമയില്‍ അഭിനയിച്ച നായകന്‍ പോലും കോടികള്‍ കൈപ്പറ്റുന്നുണ്ടെന്നത് വച്ചു നോക്കുമ്പോള്‍ ഇവര്‍ അര്‍ഹമായതു പോലും വാങ്ങുന്നില്ലെന്ന് വേണം പറയാനെന്നും നടി അഭിപ്രായപ്പെട്ടു.

വികെ പ്രകാശിന്റെ ട്രിവാന്‍ഡ്രം ലോഡ്ജ് , സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍പോള്‍ ഒരുക്കുന്ന ഹണീബി എന്നിവയാണ് ഭാവനയുടെ പുതിയ മലയാളം ചിത്രങ്ങള്‍

ആദ്യ പേജില്‍
ഭാവന തമിഴകത്തെ മറന്നോ?

Story first published: Thursday, August 02, 2012, 16:35 [IST]
Topics: bhavana, actress, money, tamil, ഭാവന, നടി, പണം, തമിഴ്‌
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS