ഭാവന തമിഴകത്തെ മറന്നോ?

Posted by:
Published: Thursday, August 2, 2012, 16:51 [IST]

മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാവനയെ പക്ഷേ പിന്നീടധികവും കണ്ടത് അന്യഭാഷാ ചിത്രങ്ങളിലാണ്. തന്നെ വളര്‍ത്തി കൊണ്ടു വന്ന തമിഴകത്തോട് പക്ഷേ ഭാവനയ്ക്ക് ഇപ്പോള്‍ അത്ര പ്രിയമില്ല.

തമിഴില്‍ ചിത്തിരം പേശുതടി, വെയില്‍, ആര്യ, ജയം കൊണ്ടേന്‍ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ സിനിമകളില്‍ വേഷമിട്ട ഭാവന ഇപ്പോള്‍ പേശുന്നത് പക്ഷേ കന്നഡയാണ്. 2010 ഡിസംബറിലിറങ്ങിയ 'ജാക്കി' എന്ന ചിത്രത്തിലൂടെയാണ് നടി കന്നഡയിലെത്തിയത്. പിന്നീട് സുദീപിന്റെ നായികയായി ഒണ്‍ലി വിഷ്ണുവര്‍ധന, ഗണേഷിന്റെ നായികയായി റോമിയോ എന്നീ ചിത്രങ്ങളും ചെയ്തു. ഈ ചിത്രങ്ങളെല്ലാം ബോക്‌സ്ഓഫീസില്‍ വിജയം നേടിയതോടെ ഭാവനയുടെ ടൈം തെളിഞ്ഞു. ഇപ്പോള്‍ ഉപേന്ദ്രയുടെ നായികയായി 'തോപ്പിവാല', പുനീത് രാജ്കുമാര്‍ ചിത്രം 'യാരേ കൂകാദല്ലി' സുദീപിന്റെ നായികയായി 'ബച്ചന്‍',എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു വരികയാണ് നടി. ഇവയ്ക്ക് പുറമേ രണ്ടു കന്നഡ സിനിമകളിലേക്കു നടിയെ കൂടി കരാര്‍ ചെയ്തിട്ടുണ്ട്.

എന്തേ തമിഴകത്തു കാണുന്നില്ലല്ലോ എന്നു ചോദിച്ചാല്‍ നല്ല ഓഫറുകള്‍ ലഭിക്കാത്തതിനാലാണെന്നാണ് നടിയുടെ മറുപടി. തമിഴില്‍ നിന്ന് തന്നെ തേടി വന്നതെല്ലാം ഗ്ലാമറസ് റോളുകളായിരുന്നു. പരിധിയില്‍ കവിഞ്ഞ ശരീരപ്രദര്‍ശനം വേണ്ട എന്ന തീരുമാനത്തിലാണ് നടി.

മലയാളം വിട്ട് അന്യഭാഷയിലേയ്ക്ക് നടിമാര്‍ ചേക്കേറുന്നതിന് പ്രധാന കാരണം പ്രതിഫലമാണ്. മലയാളത്തില്‍ നായകനടന്‍മാര്‍ കോടികള്‍ പ്രതിഫലം പറ്റുമ്പോള്‍ നടിമാര്‍ അവഗണിക്കപ്പെടുകയാണ്. ഇതെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും ഭാവന വ്യക്തമാക്കി.

അടുത്ത പേജില്‍
അന്യഭാഷാനടിമാര്‍ക്ക് എന്തിനിത്ര പ്രതിഫലം?

Story first published: Thursday, August 02, 2012, 16:51 [IST]
Topics: bhavana actress money tamil ഭാവന നടി പണം തമിഴ്‌
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS