ഐശ്വര്യയും കുഞ്ഞും കേരളത്തിലെത്തും

Posted by:
Published: Monday, August 6, 2012, 12:33 [IST]

Aishwarya Rai
ക്യാമറ കണ്ണുകളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഐശ്വര്യ റായിയും മകള്‍ ആരാധ്യയും കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. കല്യാണ്‍ ജ്വലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായ ഐശ്വര്യ അടുത്തിടെ കമ്പനിയ്ക്ക് വേണ്ടി ഒരു പരസ്യചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. കല്യാണ്‍ ജ്വലേഴ്‌സിന്റെ കേരളത്തിലെ ഒരു ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായാണ് ഐശ്വര്യ ആരാധ്യയ്‌ക്കൊപ്പം കേരളത്തില്‍ എത്തുന്നത്.

കുഞ്ഞിന്റെ ജനനത്തിന് ശേഷം പാപ്പരാസികളുടെ കണ്ണില്‍ നിന്ന് അകന്നു കഴിയുകയാണ് ഐശ്വര്യ. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമാണ് ഐശ്വര്യ ഫ്രാന്‍സിലെത്തിയത്. ആരാധ്യയുടെ ജനനത്തിന് ശേഷം ഇതാദ്യമായാണ് ഐശ്വര്യ ഇന്ത്യയില്‍ നടക്കുന്ന ഒരു പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇതിനിടെ ഐശ്വര്യ വീണ്ടും അഭിനയരംഗത്തേയ്ക്ക് മടങ്ങിയെത്തുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ടൈറ്റാനിക്കില്‍ പ്രതിനായകനായെത്തിയ ബില്ലി സെയ്‌നടക്കമുളളവര്‍ അണിനിരക്കുന്ന ഒരു ഹോളിവുഡ് ചിത്രത്തിലൂടെയാവും മുന്‍ലോകസുന്ദരി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയെന്നായിരുന്നു വാര്‍ത്തകള്‍. ഗര്‍ഭിണിയായതിന് ശേഷം അഭിനയരംഗത്തു നിന്ന് മാറി നിന്ന ഐശ്വര്യ ഹോളിവുഡ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

2010 ലിറങ്ങിയ ഗുസാരിഷായിരുന്നു ആഷ് അഭിനയിച്ച അവസാന ചിത്രം. തിരികെയെത്തുന്നത് ഹോളിവുഡിലൂടെ തന്നെയായാല്‍ ആഷിന്റെ ആറാമെത്തെ ഹോളിവുഡ് ചിത്രമാകുമിത്.

Story first published: Monday, August 06, 2012, 12:33 [IST]
Topics: aishwarya rai, daughter, kerala, ഐശ്വര്യ റായ്, മകള്‍, കേരളം
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS