രജനിയും ഐറ്റം നമ്പറിന്; പ്രതിഫലം 15കോടി

Posted by:
Published: Monday, July 2, 2012, 16:54 [IST]

Rajinikanth-Aamir Khan
തമിഴ് സൂപ്പര്‍താരം രജനീകാന്ത് ഐറ്റം ഡാന്‍സ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അമീര്‍ ഖാന്റെ 'തലാഷി'ന് വേണ്ടിയാവും സ്‌റ്റൈല്‍ മന്നന്‍ ചുവടുവയ്ക്കുക. ഐറ്റം നമ്പര്‍ ചെയ്യാനായി രജനിയ്ക്ക് 15 കോടി രൂപയാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ഐറ്റം ഡാന്‍സ് ചെയ്യാന്‍ ഇന്ത്യയില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്.

രജനി പ്രത്യക്ഷപ്പെടുന്ന ഗാനരംഗം ചിത്രീകരിക്കാനും റെക്കോര്‍ഡ് തുകയാണ് ചെലവിടുന്നത്. ഏതാണ്ട് 50 കോടിയോളം രൂപയാണ് ഗാനം സ്‌ക്രീനിലെത്തിയ്ക്കാനായി പൊടിയ്ക്കുന്നത്. വിവിധ രാജ്യങ്ങളിലെ അന്‍പതോളം ലൊക്കേഷനുകളില്‍ വച്ചാണ് ഗാനരംഗം ചിത്രീകരിക്കുന്നത്. രജനിയ്ക്ക് പുറമേ ബോളിവുഡിലെ പ്രമുഖരും ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

അമീര്‍ സത്യമേവ ജയതേ എന്ന ടിവി ഷോയുടെ തിരക്കിലായതിനാലാണ് തലാഷ് വൈകിയത്. നവംബര്‍ ആദ്യം ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്.

Story first published: Monday, July 02, 2012, 16:54 [IST]
Topics: rajinikanth talaash aamir khan item number രജനീകാന്ത് തലാഷ് അമീര്‍ ഖാന്‍ ഐറ്റം നമ്പര്‍
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS