കോടീശ്വരന്‍ ഒന്നാമത്; സുരേഷ് ഗോപിക്ക് ആശ്വസിക്കാം

Posted by:
Published: Wednesday, August 8, 2012, 15:32 [IST]

Kodeeshwaran
കോടീശ്വരനെ കളിയാക്കി തമാശകളും വാര്‍ത്തകളും പടച്ചവര്‍ക്ക് ഇനി വായടയ്ക്കാം. മലയാളം ചാനലുകളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ പരിപാടിയായി മാറുകയാണ് നടന്‍ സുരേഷ് ഗോപി അവതരിപ്പിയ്ക്കുന്ന ഈ ഗെയിംഷോ.

ഏഷ്യാനെറ്റിന്റെ പ്രൈംടൈംമില്‍ കോടീശ്വരന്‍ ആരംഭിയ്ക്കുമ്പോള്‍ പരിപാടി വിജയിക്കുമോയെന്ന് പലരും സംശയിച്ചിരുന്നു. സുരേഷ് ഗോപിയുടെ അതിഭാവുകത്വം നിറഞ്ഞുനില്‍ക്കുന്ന അവതരണത്തോട് ആദ്യഘട്ടത്തില്‍ പ്രേക്ഷകര്‍ മുഖംതിരിച്ചതോടെ പരിപാടി പരാജയമാവുമെന്ന് പലരും വിധിയെഴുതി.

സിനിമയിലേപ്പോലെ സുരേഷ് ഗോപിയുടെ മസില്‍പ്പിടിച്ചുള്ള അവതരണശൈലിയെ കളിയാക്കി സോഷ്യല്‍ നെറ്റവര്‍ക്കുകളില്‍ നിറയെ തമാശകളും നിറഞ്ഞു. ഗെയിംഷോയിലെ ചോദ്യങ്ങളും നിലവാരം സംബന്ധിച്ചും വിമര്‍ശനങ്ങളുയര്‍ന്നു.ഈ ഘട്ടത്തില്‍ ഏറെ പണം ചെലവാക്കി ആരംഭിച്ച ഗെയിംഷോ റേറ്റിംഗില്‍ ഏറെ പിന്നോട്ടു പോവുകയും ചെയ്തു.

എന്നാലീ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് കോടീശ്വരന്‍ ഇപ്പോള്‍ മലയാളം പ്രൈംടൈംമിലെ നമ്പര്‍ വണ്‍ പ്രോഗ്രാമായി മാറിയിരിക്കുകയാണ്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞെങ്കിലും ഷോയുടെ ജനപ്രീതിയിലുണ്ടായ കുതിപ്പ് സുരേഷ് ഗോപിയ്ക്കും ഏറെ ആശ്വാസം പകരുന്നതാണ്. എന്തായാലും കോടീശ്വരനെ നേരിടാനായി മറ്റുപല ഗെയിം ഷോകളും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ തന്നെ ഇവയെല്ലാം പ്രേക്ഷകരെ തേടിയെത്തും.

Story first published: Wednesday, August 08, 2012, 15:32 [IST]
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS